കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പട്ടിണിസമരം സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: തിരുവോണനാളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പട്ടിണി സമരം സംഘടിപ്പിച്ചു. ഡി.എ കുടിശ്ശിക വരുത്തിയതിലും ഡ്യൂട്ടി സമയക്രമം പരിഷ്കരിച്ച് അധിക ജോലി ഭാരം അടിച്ചേല്‍പ്പിച്ചതിലും പ്രതിഷേധിച്ചായിരുന്നു സമരം.
ഐ.എന്‍.ടി.യു.സി നേതൃത്വം നല്കുന്ന ടി.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമര പരിപാടിയുടെ ഭാഗമായി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സംഘടിപ്പിച്ച പട്ടിണി സമരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരും കെ.എസ്.ആര്.ടി.സി മാനേജ്മെന്റും സ്വീകരിക്കുന്ന തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ജീവനക്കാര്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയായിരുന്നു സമരം. യൂനിറ്റ് പ്രസിഡന്റ് ജസ്റ്റിന്, സെക്രട്ടറി എസ്.യു രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."