ട്രെയിന്‍ അപകടം തുടര്‍ക്കഥ; ഇന്നലെ മൂന്നിടങ്ങളില്‍ ട്രെയിനുകള്‍ പാളം തെറ്റി
ന്യൂഡല്‍ഹി: ഇടക്കിടെ ട്രെയിനുകള്‍ പാളം തെറ്റിയുണ്ടാകുന്ന അപകടത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ മാറ്റി സര്‍ക്കാരിന്റെ മുഖംമിനുക്കിയിട്ടും ട്രെയിനുകള്‍ പാളം തെറ്റുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്നലെ മൂന്ന് ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാളം തെറ്റിയത്. ഇത് പുതിയ മന്ത്രിയായ പിയൂഷ് ഗോയലിനെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ ഹൗറ-ജബല്‍പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴു ബോഗികള്‍ പാളം തെറ്റി. യു.പിയില്‍ തുടര്‍ച്ചയായി ട്രെയിനുകള്‍ അപകടത്തില്‍പ്പെടുന്നത് സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.25ന് സോണഭദ്ര ജില്ലയിലെ ഓബ്രയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഒരു മാസത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ നടന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണ്. അതിനിടയില്‍ ഇന്നലെ നാട്ടുകാരുടെ ഇടപെടല്‍മൂലം മറ്റൊരു ട്രെയിന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ട്രാക്കില്‍ വിള്ളല്‍ കണ്ട നാട്ടുകാര്‍ വിവരം സ്റ്റേഷനില്‍ അറിയിച്ചതോടെ ഇതുവഴി കടന്നുപോകേണ്ട കാളിന്ദി എക്‌സ്പ്രസ് പിടിച്ചിട്ടതോടെയാണ് അപകടം ഒഴിവായത്. ഓഗസ്റ്റ് 19ന് മുസഫര്‍ നഗറില്‍ ഉത്ക്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 24 പേര്‍ മരിച്ചിരുന്നു. 150 യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെ 23ന് ഖിഫായത്ത് എക്‌സ്പ്രസ് പാളം തെറ്റി നൂറോളം പേര്‍ക്കാണ് പരുക്കേറ്റിരുന്നത്.
ഡല്‍ഹിയില്‍ ഇന്നലെ രാവിലെ 11.45ന് റാഞ്ചി-ഡല്‍ഹി രാജധാനി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഡല്‍ഹിയിലെ മിന്റോ ബ്രിഡ്ജിനു സമീപം എന്‍ജിനും പവര്‍കാര്‍ ബോഗിയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. മഹാരാഷ്ട്രയിലെ ഖണ്ഡാലിയില്‍ ഗുഡ്‌സ് ട്രെയിനുകളുടെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."