മനാമ സിഞ്ചിലെ തീപ്പിടുത്തത്തില്‍ രക്ഷകനായത് മലപ്പുറത്തുകാരന്‍
പൊന്നാനി: മനാമ സിഞ്ചിലെ തീപിടുത്തതില്‍ രക്ഷകനായതു വെളിയംകോട് സ്വദേശി ഫൈസല്‍. ഫൈസലിന്റെ അവസരോചിതമായ ഇടപെടലാണു തീപിടുത്തമുണ്ടായ കെട്ടിടത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് .
മനാമ സിഞ്ചില്‍ ഫോര്‍ പി എം ന്യൂസിനു സമീപത്തെ കോള്‍ഡ് സ്റ്റോറിനു തൊട്ടടുത്ത ഫ്‌ളാറ്റിലാണു തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിലെ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനാണു ഫൈസല്‍ . തൊട്ടടുത്ത ഫ്‌ളാറ്റിന്റെ റോഡിലേക്കുള്ള ഭാഗം ഷട്ടര്‍ റൂം അടുക്കളയായിട്ടാണു സ്വദേശി കുടുംബം ഉപയോഗിച്ചിരുന്നത്. ഗൃഹനാഥയായ സ്വദേശി പാചകം ചെയ്യുന്നതിനിടയില്‍ പാചകവാതകപൈപ്പ് ചോരുകയും തീ ആളിപ്പടരുകയുമായിരുന്നു. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കെട്ടിട ഉടമ കൂടിയായ ഗൃഹനാഥനെ വിളിക്കാന്‍ സ്ത്രീ ഒരുമ്പെട്ടങ്കിലും അവര്‍ കനത്ത പുകയില്‍ തളര്‍ന്നു വീണു .
ഷട്ടറിന്റെ പുറത്തേക്കു പുക വ്യാപിച്ചതോടെ അടുത്ത ഫ്‌ളാറ്റിലെ താമസക്കാര്‍ ഉടന്‍ തന്നെ ഫൈസലിനെ ഫോണില്‍ വിളിച്ചറിയിക്കുകയും ,ഫൈസല്‍ ഫ്‌ളാറ്റിലേക്കുള്ള പ്രധാന വഴിയില്‍ ചെന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നു തീ പിടിച്ച ഫ്‌ളാറ്റിലെ കുടുംബത്തെ സാഹസികമായി പുറത്തെത്തിച്ചു .വൈദ്യുതി നിലച്ചതോടെ എല്ലാ ഫ്‌ളാറ്റുകളിലെയും താമസക്കാര്‍ താഴെ നിന്നുള്ള ഫൈസലിന്റെ വിളി കേട്ട് പുറത്തിറങ്ങി. അപ്പോഴേക്കും കൂടുതല്‍ ഫ്‌ളാറ്റുകളിലേക്കു പുക പടരാന്‍ തുടങ്ങിയിരുന്നു.
പിന്നിടു ഡിഫന്‍സ് സേന സ്ഥലത്തെത്തി തീ പൂര്‍ണമായി കെടുത്തുകയായിരുന്നു. തീപ്പിടുത്തമുണ്ടായപ്പോള്‍ ഇരുപതോളം പേരാണു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഫൈസലിനെ തദ്ദേശിയരും അറബികളും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."