കുടുംബശ്രീയില്‍ ഒഴിവ്
കോട്ടയം :കുടുംബശ്രീമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്തലത്തില്‍ ഏകോപിപ്പിക്കു ന്നതിന് ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ - എം.കെ.എസ്.പി തസ്തികയിലേക്ക് വി.എച്ച്.എസ്.സി (കൃഷിലൈവ് സ്റ്റോക്ക്) യോഗ്യതയുളളവരെയാണ് പരിഗണിക്കുക. ആദ്യ തസ്തികയിലേക്ക് പ്രതിമാസം 15,000 രൂപ നിരക്കിലും രണ്ടാമത്തെ തസ്തികയിലേക്ക് 10,000 രൂപ നിരക്കിലും വേതനം ലഭിക്കും.
പ്രായം ഈ വര്‍ഷം ജനുവരി ഒന്നിന് 21 നും 35നും ഇടയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും അതത് ബ്ലോക്ക്ജില്ലകളിലെ താമസക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോറം കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസിലോ ംംം.സൗറൗായമവെൃലല.ീൃഴ എന്ന വെബ്‌സൈറ്റിലൊ ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്തിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ 'കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍എം.കെ.എസ.്പി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍' തസ്തികയിലേക്കുളള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോട്ടയം - 686002 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 22ന് വൈകിട്ട് 5 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2302049, 3251590 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."