വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ സൗഹൃദത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്ന്
പാലക്കാട്: വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിനെതിരേ സൗഹൃദം കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്ന് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പറഞ്ഞു. പാലക്കാട് സൗഹൃദവേദി ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച 'പെരുന്നാള്‍ പെരുമയില്‍ ഓണം ഒരുമ' സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷതയും ജനാധിപത്യത്തിനും എതിരാണ്. വര്‍ഗീയതക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്നിഗ്ദ ഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രയപ്പെട്ടു.
പ്രഫ. മഹാദേവന്‍പിള്ള അധ്യക്ഷനായി. കെ.ഡി. പ്രസേനന്‍ എം.എല്‍.എ, കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. ചാമുണ്ണി, വിജയന്‍ കുനിശ്ശേരി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ഹമീദ്, വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളായ തെന്നിലാപുരം രാധാകൃഷ്ണന്‍, പി.വി. വിജയരാഘവന്‍, എം. സുലൈമാന്‍, ഡിവൈ.എസ്.പി ശശികുമാര്‍, രൂപത വികാരി ജനറല്‍ ഫാദര്‍ ജോസഫ് ചിറ്റിലപ്പിള്ളി, ശാന്തിഗിരി ആശ്രമം സ്വാമി ചന്ദ്രദീപ്തന്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി, നൗഷാദ് മുഹിയുദ്ദീന്‍, നാടക കൃത്ത് കെ.പി.എസ് പയ്യനടം, പ്രഫ. മുരളി, എ.പി.പി. അഡ്വ. പ്രേംനാഥ്, ടോപ് ഇന്‍ ടൗണ്‍ രാജന്‍, സാമൂഹ്യ പ്രവര്‍ത്തക പ്രഫ. ശോഭാ റാണി, റംല ടീച്ചര്‍, പ്രഫ. ഹൈദ്രോസ്, മജീദ് തത്തമംഗലം, എ.പി. നാസര്‍, ഡോ. ഷെഫീഖ്, ഫാറൂഖ്, എം.പി. മത്തായി മാസ്റ്റര്‍, കെ.പി. അലവി ഹാജി, എം. ദില്‍ഷാദ് അലി സംസാരിച്ചു. അഡ്വ. മാത്യു തോമസ് സ്വാഗതവും അഡ്വ. ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."