കുമരനല്ലൂര്‍ സ്വദേശിക്കെതിരേ പരാതി
ആനക്കര: മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടി രൂപ തട്ടിയ സംഭവത്തില്‍ കുമരനല്ലൂര്‍ സ്വദേശിയായ യുവാവിനെതിരെ പൊലിസില്‍ പരാതി. ഇദ്ദേഹം വിദേശത്ത് നിന്ന് കേരളത്തിലേക്ക് കുടുംബ സമേതം കടന്ന് കളഞ്ഞതായിട്ടാണ് പരാതി.
പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ തൊഴുപുറത്ത് സനൂപിനെതിരേയാണ് മലയാളികളും വിദേശിയരുമുള്‍പ്പെടെയുളളവര്‍ ദുബൈ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദുബൈയിലെ ശൈഖ് സായിദ് റോഡിലെ ഒരു ഐ.ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സനൂപ് സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന് പേരിലാണ് തൊഴിലുടമയില്‍ നിന്ന് ആദ്യം പണം വാങ്ങിയത്.
നാല് ലക്ഷം ദിര്‍ഹമാണ് ആദ്യം നല്‍കിയത് പിന്നീട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 300 ലക്ഷത്തോളം ദിര്‍ഹം കൈപ്പറ്റി. ഇതിന് പകരമായി എല്ലാവര്‍ക്കും ചെക്കുകളും ആദ്യ ഘട്ടത്തില്‍ ലാഭവിഹിതവും നല്‍കിയിരുന്നു. സുഹൃത്തുക്കളുടെ സുഹൃത്തുകളുമായി പരിചയം സ്ഥാപിച്ച് ഇയാള്‍ പിന്നെയും പണം വാങ്ങി.
കഴിഞ്ഞ മാസം ബന്ധുഅത്യാസന്ന നിലയിലാണന്ന് എന്നു പറഞ്ഞ് കുടുംബസമേതം നാട്ടിലേക്ക് പോയ സനൂപിനെ പിന്നീട് ഫോണില്‍ വിളിച്ചാല്‍ കിട്ടാതാകുകയും ഫേസ്ബുക്ക് അക്കൗണ്ടും ഡിആക്ടീവ് ആയി. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ആളെ കണ്ടെത്താനായില്ല.
സംശയം തോന്നിയ സുഹൃത്തുകളാണ് തൃത്താല പൊലിസില്‍ പരാതി നല്‍കിയത്. ഈട് നല്‍കിയ ചെക്കുകള്‍ പണമില്ലന്ന് കാണിച്ച് ബാങ്കില്‍ നിന്ന് മടങ്ങിയതോടെ ദുബൈ പൊലിസിലും അനുപിനെതിരേ പരാതി ലഭിച്ചു. ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടിയാണ് മുങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."