കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവര്‍ക്കും പരുക്ക്
കൊട്ടാരക്കര: ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മക്കും ഡ്രൈവര്‍ക്കും പരിക്ക്. ഇവരെ കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ജില്ലാ ആശുപ്രത്രിയിലേക്ക് മാറ്റി. പരുക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ 11 ഓടെ ഓടാനാവട്ടം ചുങ്കത്തറ മുണ്ടാംമുടിനടുത്തായിരുന്നു അപകടം.
കൊട്ടാരക്കരയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രാമധ്യേ ചുങ്കത്തറ മുണ്ടാംമുടിന് സമീപം റോഡരികിലെ പാറക്കഷ്ണത്തില്‍ കയറി നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.
റോഡിന്റ വശത്ത് കൂട്ടിയിട്ടിരുന്ന മണലില്‍ വാഹനം കയറാതെ റോഡിലേക്ക് ഇറക്കി വച്ചിരുന്ന പാറയാണ് അപകടത്തിന് കാരണമായത്.
നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റും തകര്‍ത്ത് കരണം മറിയുകയായിരുന്നു. തകര്‍ന്ന വൈദ്യുത കമ്പി പൊട്ടി വാഹനത്തിന്റെ മുകളിലേക്ക് വീണ് കിടന്നതും അപകട സാധ്യത വര്‍ധിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും കൊട്ടാരക്കര പൊലിസും അഗ്‌നിശമന വിഭാഗവും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയ്.
പ്രസിഡന്റന്റെ ചുണ്ടിന്റെ മുകള്‍ ഭാഗത്ത് മുറിവ് സംഭവിച്ചിട്ടുണ്ട്. ഇടത് നെഞ്ചിലും പുറകിലും ചതവ് സംഭവിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറുടെ കാലിനും കൈക്കും മുറിവുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."