അനുമോദനവും പ്രശസ്തി പത്രവും നല്‍കി
പാവറട്ടി: പാടൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് പരിധിയില്‍പെട്ട മദ്രസാ പൊതുപരീക്ഷയിലും എസ്.എസ്.എല്‍.സി പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും തഅലീമുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകന്‍ മുഹമ്മദാലി ലത്തീഫിയേയും പാടൂര്‍ മഹല്ല് കമ്മിറ്റി ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു.
മണലൂര്‍ എം.എല്‍.എ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.എസ്.എം അസ്ഗറലി തങ്ങള്‍ അധ്യക്ഷനായി. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ സമ്മാനവിതരണം നടത്തി. മഹല്ല് ഖത്തീബ് ഹാജി ഉമ്മര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണല്‍ ജിഷ പ്രമോദ്, പഞ്ചായത്ത് അംഗങളായ എ.അഷറഫ് തങള്‍, റസിയ ഇബ്രാഹിം, കെ.വി ഫൈസല്‍, സിദ്ധീഖ് ഫൈസി, ഇ.എം സിദ്ധീഖ് ഹാജി, അഡ്വക്കേറ്റ് ആര്‍.വി സൈദുമുഹമ്മദ്, ജാഫര്‍ സാദിഖ് തങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."