നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അച്ഛനും മകള്‍ക്കും പരുക്ക്
അമ്പലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അച്ചനും മകള്‍ക്കും പരുക്ക് . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അപ്പക്കാരന്‍ പറമ്പില്‍.
അനില്‍ (47) ,മകള്‍ ഐശ്യര്യ (8) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ദേശീയ പാതയില്‍ അറവുകാട് പോളി ഹോസ്റ്റലിന് സമീപത്തുവെച്ചായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ പറവൂരില്‍ നിന്നും പോളി ഹോസ്റ്റല്‍ ജംഗ്ഷനിലേക്ക് തിരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതേ സമയം അനിലും മകള്‍ ഐശ്വര്യയും കാറിന്റെ അടിഭാഗത്ത് കുടുങ്ങി.
ഐശ്യര്യയുടെ ഒരു കാല്‍ ഒടിഞ്ഞു. പുന്നപ്ര എസ് ഐ ശ്രീജിത്ത് എ എസ് ഐ. ഷാജി എന്നിവരുടെ നേത്വത്തില്‍ എത്തിയ പോലീസ് സംഘീ രക്ഷപ്രവര്‍ത്തനത്തിലൂടെ കാറിനടിയില്‍ കുടുങ്ങിയ അനിലിനേയും ഐശ്വര്യയേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം ഭാഗീകമായി തകര്‍ന്നു.തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."