മതസൗഹാര്‍ദത്തിന് 'നല്ല മാതൃക'യുമായി നാട്ടുകൂട്ടം പ്രവര്‍ത്തകര്‍
തൊട്ടില്‍പ്പാലം: ബഹുസ്വരതയ്ക്ക് ഭീഷണി ഉയരുന്ന പുതിയകാലത്ത് മതങ്ങള്‍ തമ്മിലെ സൗഹാര്‍ദത്തിന് 'നല്ലമാതൃക' തീര്‍ത്തിരിക്കുകയാണ് ദേവര്‍കോവിലിലെ നാട്ടുകൂട്ടം ഗ്രാമക്ഷേമവേദി പ്രവര്‍ത്തകര്‍. രണ്ട് ആരാധനാലയങ്ങളിലേക്ക് പോകേണ്ട ഒരേവഴിയിലെ പ്രവേശനകവാടം ഒന്നുമാത്രമാക്കിയാണ് ഇവര്‍ പ്രദേശത്തിന്റെ സൗഹാര്‍ദത്തിന് പുതിയകമാനം തീര്‍ത്തത്.
അറയില്‍ ശ്രീ ഭഗവതിക്ഷേത്രത്തിനും ദേവര്‍കോവില്‍ സൗത്ത് തഖ്‌വ മസ്ജിദിനുമാണ് ഒരുഭാഗത്ത് വിശ്വാസത്തിന്റെ പേരില്‍ ആളെകൊല്ലുകയും, പരസ്പരം വിദ്വേഷം നിറച്ചുപെരുമാറുകയും ചെയ്യുമ്പോള്‍ സ്‌നേഹത്തിന്റെ ആലയങ്ങള്‍ പുതുക്കിപ്പണിയണമെന്ന സന്ദേശവുമായി രണ്ടുദേവലയങ്ങള്‍ക്കുമായി ഒരു കമാനം നിര്‍മിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശത്തെ സാന്ത്വന സേവന പരിചരണ രംഗത്ത് സജീവമായി ഇടപെടുന്ന നാട്ടുകൂട്ടം പ്രവര്‍ത്തകര്‍ നിര്‍മിച്ച കമാനത്തിന്റെ ഉദ്ഘാടനം പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്ന് വന്ന ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രം പ്രതിനിധി പി.സി ദാമോധരന്‍ നമ്പൂതിരിയും ദേവര്‍കോവില്‍ ജുമാമസ്ജിദ് ഖത്തീബ് സ്വാബിര്‍ ബാഖവി അല്‍ഹാദിയും ചേര്‍ന്ന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."