ഹാര്‍ബറുകളുടെ പ്രവൃത്തി ഇടനിലക്കാര്‍ ബോധപൂര്‍വം തടസപ്പെടുത്തുന്നു: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
പേരാമ്പ്ര: സംസ്ഥാനത്തെ മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പാദനം അഞ്ച് വര്‍ഷം കൊണ്ട് പന്ത്രണ്ടര കോടിയാക്കി ഉയര്‍ത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കല്ലാനോട് നവീകരിച്ച ശുദ്ധജല മത്സ്യ വിത്തുല്‍പാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹാര്‍ബറുകളിലെ പ്രവൃത്തികളില്‍ ബോധപൂര്‍വം തടസപ്പെടുത്താന്‍ ഇടനിലക്കാര്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ സ്ഥാപിത താല്‍പര്യ ലോബി തടസം സൃഷ്ടിക്കുകയാണ്. ചില തൊഴിലാളികളും അവരുടെ പിന്നില്‍ നില്‍ക്കുന്നുണ്ട്. തടസക്കാരെ സര്‍ക്കാര്‍ ശക്തമായി നേരിട്ട് മുഴുവന്‍ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കല്ലാനോട്ടെ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി മത്സ്യപാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും മന്ത്രി പ്രഖ്യാപിച്ചു. എം.പിയും എം.എല്‍.എയും ആസ്ഥി വികസന ഫണ്ടില്‍ നിന്ന് നിശ്ചിത തുക നീക്കി വെച്ചാല്‍ ശേഷിച്ച തുക ഫിഷറീസ് വകുപ്പ് നല്‍കും.
ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷയായി. എം.കെ രാഘവന്‍ എം.പി, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ് .എ ഹാര്‍ബര്‍ എഞ്ചിനിയറിങ് ചീഫ് എന്‍ജിനിയര്‍ പി.കെ അനില്‍കുമാര്‍, ഷീജ ശശി, ഒ.കെ അമ്മത്, കെ. സുനില്‍, നജീബ് കാന്തപുരം, എന്‍.ജെ മാണി, അഹമ്മദ് കോയ, കാര്‍ത്തിക വിജയന്‍, എം.എം പ്രദീപന്‍, വി.ജെ സണ്ണി, എം.കെ പ്രേമന്‍, ഒ.ഡി തോമസ്, തോമസ് പോക്കാട്ട്, ഫിഷറീസ് വകുപ്പ് ജോയന്റ് ഡയറക്ടര്‍ സതീഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."