ഗതാഗതക്കുരുക്കില്‍ പേരാമ്പ്ര വീര്‍പ്പുമുട്ടുന്നു
പേരാമ്പ്ര: പട്ടണത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വര്‍ധിച്ചു വരുന്നത് ദീര്‍ഘദൂര യാത്രക്കാരും രോഗികളുമായി എത്തുന്ന ആംബുലന്‍സും മണിക്കൂറുകളോളം പ്രയാസപ്പെടുന്നു. പട്ടണത്തില്‍ നിന്ന് തിരിയാന്‍ കഴിയാത്ത വിധം വാഹനങ്ങള്‍ നിറയുന്നതോടെ മണിക്കൂറുകളോളം നഗരം വീര്‍പ്പുമുട്ടുകയാണ്.
പോക്കറ്റ് റോഡുകളിലൂടെ പട്ടണത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുകയും ഓട്ടോയും ബൈക്കുകളും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും കുരുക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. പട്ടണത്തില്‍ തിരക്കുള്ള ഭാഗത്ത് നിന്ന് ഓട്ടോ ടാക്‌സികള്‍ തിരിക്കുന്നതും ബസുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ട്.
പട്ടണത്തില്‍ ട്രാഫിക്ക് സംവിധാനത്തിലെ പാളിച്ചകളും അശാസ്ത്രീയമായ പാര്‍ക്കിങുകളും വാഹനങ്ങളുടെ സര്‍വിസിനെ ബാധിക്കുന്നു. ബസ് സ്റ്റാന്‍ഡിന്റെ സ്ഥല പരിമിതികളും ബസുകളുടെ വര്‍ധനവും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് പഞ്ചായത്ത് ഭരണവും നിഷേധാത്മക നിലപാടാണ് വിഷയത്തില്‍ സ്വീകരിക്കുന്നത്. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മന്ത്രിയായതോടെ പേരാമ്പ്രയുടെ ഗതാഗത കുരുക്കിന് ബൈപ്പാസ് നിര്‍മാണമെന്ന ചിരകാല പദ്ധതി യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷകളും നഷ്ടപ്പെടുകയാണ്.
ഫലത്തില്‍ പേരാമ്പ്രയിലെ മണിക്കുറുകള്‍ നീണ്ട കുരുക്ക് അത്യാസന്ന നിലയില്‍ രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്കും എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ക്കും ഏറെ ദുരിതം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."