മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തില്‍ കൈയേറിയ ഭൂമിയില്‍ വീടുനിര്‍മാണം തുടങ്ങി
വാണിമേല്‍: എട്ട് വര്‍ഷം മുന്‍പ് മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി സി.പി.എം കൈയേറി കുടില്‍ കെട്ടിയ സ്ഥലത്ത് വീട് നിര്‍മാണം തുടങ്ങി. നിലവില്‍ കുടില്‍ നില്ക്കുന്ന സ്ഥലത്ത് തറ കെട്ടി തുടങ്ങിയിരിക്കുകയാണിപ്പോള്‍. തറ പണി പൂര്‍ത്തിയായി വരുന്നുണ്ട്. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സി.പി.എം സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തുമുള്ള മിച്ചഭൂമി കൈയേറുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വാളാംതോട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയ്യേറിയത്.
നാല്‍പ്പത് കുടുംബങ്ങളായിരുന്നു അന്ന് വാളംതോട്ടില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. പാര്‍ട്ടി സമരം അവസാനിപ്പിച്ചതോടെ മിക്കവാറും സമരക്കാര്‍ പിരിഞ്ഞു പോയി. എന്നാല്‍ പോകാന്‍ സ്ഥലമില്ലാതിരുന്ന നാല് കുടുംബങ്ങള്‍ അവിടെ തന്നെ കുടിലില്‍ സ്ഥിര താമസമാക്കി. അവരില്‍ പെട്ട പച്ചപ്പാലം സ്വദേശിയായ സ്ത്രീയാണ് ഇപ്പോള്‍ വീടുനിര്‍മാണം തുടങ്ങിയത്.
കണ്ണോത്തന്റവിട കുഞ്ഞാലിയുടെ കുടുംബത്തിന്റെ കൈവശം മുള്ളതാണ് സ്ഥലം. മുന്‍പ് കൈവശം ഉണ്ടായിരുന്ന ആളില്‍ നിന്ന് വാങ്ങി നാദാപുരം രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം റജിസ്റ്റര്‍ ചെയ്ത സ്ഥലത്താണ് സി.പി.എം കൈയ്യേറ്റം നടത്തിയതെന്നാണ് ഉടമയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."