വിദ്വേഷ പ്രസംഗം: ശശികലയ്ക്കെതിരേ കേസെടുത്തു
കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയ്ക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കോഴിക്കോടും കൊച്ചിയിലും പൊലിസ് കേസെടുത്തു.
മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന രീതിയില്‍ 2006ല്‍ മുതലക്കുളത്ത് വച്ച് പ്രസംഗിച്ചതിന് കോഴിക്കോട് കസബ പൊലിസിലും
കഴിഞ്ഞ ദിവസം കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനുമാണ് കേസെടുത്തത്.
ഐ.പി.സി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. പറവൂരിലെ പരിപാടിയില്‍ സംസാരിച്ച ആര്.വി ബാബുവിനെതിരേയും കേസെടുത്തിട്ടുണ്ട്. 'വി.ഡി സതീശന്റെ പതിനാറടിയന്തിരം പറവൂരില്‍ നടത്തുമെന്നാണ്' ആര്.വി ബാബു വെല്ലുവിളിച്ചത്.
'മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളണമെന്നായിരുന്നു' ശശികലയുടെ വെല്ലുവിളി. ഈ പ്രസംഗത്തിനെതിരേ വി.ഡി സതീശനും ഡി.വൈ.എഫ്.ഐയും പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."