2016ല്‍ വിമാനമേറിയത് 377 കോടി പേര്‍ ബാഗേജ് കൈകാര്യം ചെയ്യാനുള്ള അധികചെലവ് 1342 കോടി രൂപ
കൊച്ചി : ലോകത്തിലെ വിമാന കമ്പനികള്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതില്‍ 2016-ല്‍ മികച്ച പ്രകടനം കാഴ്ച വച്ചതായി വിമാന സേവനദാതാക്കളായ സിറ്റയുടെ റിപ്പോര്‍ട്ട് ചെയ്തു. 2018 ജൂണ്‍ മാസത്തോടെ പിഴവില്ലാത്ത ബാഗേജ് കൈകാര്യം ആണ് വിമാനകമ്പനികളുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 377 കോടി യാത്രക്കാരാണ് ലോകത്താകമാനം വിമാനയാത്ര നടത്തിയത്. 2016-ല്‍ ബാഗേജുകള്‍ മോശമായി കൈകാര്യം ചെയ്യുന്നതില്‍ 12.25 ശതമാനം കുറവുണ്ടായെങ്കിലും അതിന്റെ ചെലവ് വളരെ കൂടുതലാണെന്ന് സിറ്റ റിപ്പോര്‍ട്ടു പറയുന്നു. നഷ്ടപ്പെട്ട ബാഗുകള്‍ കണ്ടുപിടിച്ച് അത് യാത്രക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ 2016-ല്‍ ചെലവായത് 1342 കോടി രൂപയാണ്. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കൂടുതല്‍ അടുപ്പിച്ചാകുമ്പോള്‍ ബാഗേജ് നീക്കം ഒരു തലവേദന തന്നെയാണ്. 2016-ല്‍ വൈകിയെത്തിയ ബാഗുകള്‍ 47 ശതമാനം ആണ്.
2007 മുതല്‍ അശ്രദ്ധവും അലസവുമായ രീതിയില്‍ ബാഗേജ് കൈകാര്യം ചെയ്യുന്നത് 70 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിമാനകമ്പനികളും വിമാനത്താവളങ്ങളും സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് ഈ നേട്ടം.
വരുന്ന 18 മാസങ്ങളില്‍ ബാഗേജ് കൈകാര്യം കൂടുതല്‍ മെച്ചപ്പെടും. അയാട്ടയും വിമാനകമ്പനികളും ഓരോ ചെക് ഇന്‍ ബാഗേജും അതത് യാത്രയില്‍ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.
അയാട്ടയുടെ തീരുമാനം 2018 ജൂണില്‍ നിലവില്‍ വരുമ്പോള്‍, എല്ലാ ബാഗേജുകളും നാലു പോയിന്റുകളില്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടും. ചെക്ഇന്‍, വിമാനത്തില്‍ കയറുമ്പോള്‍, ചരക്കുവാഹനങ്ങളിലേക്ക് കൈമാറുമ്പോള്‍, അവസാനം യാത്രക്കാരന്റെ അടുത്ത് ബാഗേജ് ബെല്‍റ്റിലെത്തുമ്പോള്‍ എല്ലാം നിരീക്ഷണം കര്‍ശനമായിരിക്കും. യാത്രക്കാര്‍ക്ക് ബാഗേജ് ഒരു പാഴ്‌സല്‍ പോലെ ട്രാക്കു ചെയ്യാനും കഴിയും.
കഴിഞ്ഞ 20 വര്‍ഷമായി ബാഗുകള്‍ നിരീക്ഷിക്കുന്നതിലും കണ്ടുപിടിക്കുന്നതിലും ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അംഗീകരിക്കപ്പെട്ട ഏജന്‍സിയാണ് സിറ്റ. അയാട്ട നിര്‍ദ്ദേശിക്കുന്ന നിരീക്ഷണ സംവിധാനമാണ് സിറ്റയുടെ വേള്‍ഡ് ട്രെയ്‌സര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."