മൂന്നുകോടിയുടെ നിരോധിത കറന്‍സിയുമായി മൂന്നംഗസംഘം അറസ്റ്റില്‍ പിടികൂടിയത് 3.14 കോടി
പെരിന്തല്‍മണ്ണ: 3.14കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. വയനാട്‌ചേരംപാടി കയ്യൂന്നി സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ (43), അരീക്കോട് താഴത്തങ്ങാടി സ്വദേശികളായ മൂര്‍ക്കന്‍ വീട്ടില്‍ അബൂട്ടി (52), മൂര്‍ക്കന്‍ വീട്ടില്‍ ആദില്‍ (21) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രനും സംഘവും അറസ്റ്റുചെയ്തത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനുമുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
അങ്ങാടിപ്പുറത്തെ ബാങ്ക്‌വഴി നിരോധിതനോട്ടുകള്‍ കൈമാറ്റം നടത്താന്‍ ആഡംബര കാറില്‍ ഒരുസംഘം എത്തിയിട്ടുണ്ടെന്ന വിവരമാണ് പൊലിസിന് ലഭിച്ചത്.
വേഷംമാറിയെത്തി തന്ത്രപരമായാണ് പൊലിസ് പ്രതികളെ പിടികൂടിയത്. പിടിയിലായ വയനാട് സ്വദേശിയും ചെന്നൈ അണ്ണാനഗറിലെ വ്യവസായിയുമായ ഷംസുദ്ദീന്‍ തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലെത്തിച്ച പണമാണിതെന്ന് പൊലിസ് പറഞ്ഞു. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും പൊലിസ് അറിയിച്ചു.
പെരിന്തല്‍മണ്ണ എസ്.ഐ ഖമറുദ്ദീന്‍ വള്ളിക്കാടനും പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, സി.പി മുരളി, അനീഷ് പൂളക്കല്‍, എസ്.സുമേഷ്, ജയന്‍, പി.പ്രമോദ്, നിവിന്‍ പാസ്‌കല്‍, ദിനേശ് കിഴക്കേക്കര, ബിബിന്‍ കൊളത്തൂര്‍, വനിതാ സി.പി.ഒ ജയമണി എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."