കേരളാ ഹൈക്കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്; 35 ഒഴിവുകള്‍
കേരളാ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 35 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. നേരിട്ടുള്ള നിയമനമാണ്.
റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കിടെ ഉണ്ടാകുന്ന പുതിയ ഒഴിവുകളും ഈ ലിസ്റ്റില്‍നിന്നു നികത്തും. കേരളത്തിലെ ഏതെങ്കിലും യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ ഹയര്‍, ഇംഗ്ലീഷ് ഷോര്‍ട്ട ഹാന്‍ഡില്‍ കെ.ഡി.ടി.ഇ ഹയര്‍, കംപ്യൂട്ടര്‍ വേഡ് പ്രൊസസിങ്ങിലെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം എന്നിവ അഭികാമ്യമായ അധിക യോഗ്യതകളാണ്.
1981 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരാകണം. ഡിറ്റക്ടേഷന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.hckrerecrietment.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസ് 300 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന തൊഴില്‍രഹിതര്‍ എന്നിവര്‍ക്കു ഫീസില്ല. പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് മൂന്നാഴ്ച മുന്‍പു വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2562235. അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 07.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."