HOME
DETAILS
MAL
നവംബര്‍ 15ന് പരിഗണിക്കും
backup
September 12 2017 | 02:09 AM
ലോസന്നെ: 2008 ബെയ്ജിങ് ഒളിംപിക്സിലെ 4-100 മീറ്റര്‍ റിലേ സ്വര്‍ണം നഷ്ടമായ ജമൈക്കന്‍ ടീമിന്റെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി നവംബര്‍ 15ന് പരിഗണിക്കും. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അംഗമായ ജമൈക്കന്‍ റിലേ ടീമിലെ താരമായിരുന്ന നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ടീമിന് സ്വര്‍ണം നഷ്ടമായത്. ലോക റെക്കോര്‍ഡ് സമയമായ 37.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ടീം അന്ന് ചരിത്രം കുറിച്ചിരുന്നു. ബോള്‍ട്ടിനേയും കാര്ട്ടറേയും കൂടാതെ മിഷേല്‍ ഫ്രാറ്റര്‍, അസഫ പവല്‍ എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങള്‍. റിലേയിലെ സ്വര്‍ണം തിരികെ വാങ്ങിയതോടെ ഒളിംപിക്സിലെ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന അപൂര്‍വ നേട്ടം ബോള്‍ട്ടിന് നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."