ഗതാഗതം ദുസ്സഹമായി മുക്കം-ചെറുവാടി- കവിലട എന്‍.എം ഹുസൈന് ഹാജി റോഡ്
കൊടിയത്തൂര്‍: പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഗതാഗതം ദുസ്സഹമായി മുക്കം-ചെറുവാടി-കവിലട എന്‍.എം ഹുസൈന് ഹാജി റോഡ്. ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്ന റോഡ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറിയിരുന്നു.
മുക്കം മുതല്‍ കൊടിയത്തൂര്‍ വരെയുള്ള ഒന്നാംഘട്ട റോഡ് അഞ്ചര കോടി ചെലവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വീതികൂട്ടി നവീകരിച്ചിരുന്നു. എന്നാല്‍ കൊടിയത്തൂര്‍ മുതല്‍ കവിലട വരെയുള്ള രണ്ടാംഘട്ട നവീകരണത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ 4.5 കോടി രൂപ അനുവദിച്ചിരുന്നതായും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സ്ഥലം എം.എല്‍.എയുടെ ഉദാസീനതയാണ് റോഡിന്റെ നവീകരണത്തിന് തടസം നില്‍ക്കുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
അതേസമയം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറുവാടി മേഖലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമരസായാഹ്നം ഇന്നു ചെറുവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകിട്ട് നാലിന് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി ചെറിയമുഹമ്മദ്, ജനറല്‍ സെക്രട്ടറി സി.കെ കാസിം, ട്രഷറര്‍ കെ.വി അബ്ദുറഹിമാന് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."