ഹജ്ജിനെത്തിയ പൗരനെ ഖത്തര്‍ തടവിലാക്കിയതായി ആരോപിച്ച് സഊദി രംഗത്ത്
റിയാദ്: ഹജ്ജിനെത്തിയ ഖത്തര്‍ പൗരന് തിരിച്ചെത്തിയപ്പോള്‍ ഖത്തര്‍ അധികൃതര്‍ തടങ്കലിലാക്കിയതായി സഊദി ആരോപിച്ചു. ഹജ്ജിനെത്തിയപ്പോള്‍ മക്കയില്‍ സഊദി ബന്ധമുള്ള അറബ് ചാനലിന് ഹമദ് അല്‍ മാരി എന്ന ഖത്തരി പൗരന് ആഭിമുഖം നല്‍കിയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഇദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി ബന്ധുക്കളില്‍ നിന്നും നിയമ വ്യവസ്ഥകളില്‍ നിന്നും അകറ്റി നിര്‍ത്തിയെന്ന ആരോപണവുമായാണ് സഊദി അറേബ്യ നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് (എന്‍ എസ് എച്ച് ആര്) രംഗത്തെത്തിയത്.
ഖത്തര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും ഖത്തറിലെയും മറ്റു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും ഖത്തറിലെ മനുഷ്യാവകാശ ലംഘനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും എന്‍ എസ് എച്ച് ആര് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ് ഖത്തര്‍ നടത്തുന്നതെന്ന് ബഹ്റിനിലെ മനുഷ്യാവകാശ സംഘടനായ മനാമ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സും ആരോപിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ബഹ്റൈന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."