ബാലികയെ പീഡിപ്പിച്ചയാള്‍ കുട്ടിയുടെ മാതാവിനെതിരേ കള്ളക്കേസ് നല്‍കിയെന്ന്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ മാതാവിനെതിരേ കള്ളക്കേസ് കൊടുത്തതായി പരാതി. ഇതിനു പൊലിസ് കൂട്ടുനില്‍ക്കുകയാണെന്നും മാതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈവര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
ഇതില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റൊരു പ്രതിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവുമായ ജയദേവന് എന്നയാളെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. ഇതിനു പുറമെ പോക്സോ കേസില്‍ പ്രതിയായ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു. കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന ജയദേവന് ജൂലായില്‍ ഒരു സ്ത്രീയെക്കൊണ്ട് തനിക്കും സഹോദരനും സുഹൃത്തിനുമെതിരേ തൃക്കാക്കര പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ഫയല്‍ ചെയ്തു. ഈ സ്ത്രീയെ തന്റെ ഒത്താശയോടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. തീര്‍ത്തും വ്യാജമായ പരാതിയാണിത്. കള്ളക്കേസ് നല്കിയ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റും അയച്ച ശബ്ദ സന്ദേശങ്ങളും പരിശോധിക്കുകയും അവരെ നുണപരിശോധനക്ക് വിധേയയാക്കുകയും ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനാവശ്യമായ നടപടികള്‍ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."