മണ്ണഞ്ചേരിയില്‍ വൈദ്യുതി ബില്ല് തുക സ്വീകരിക്കാന്‍ സംവിധാനം ഒരുക്കണമെന്ന്
മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയില്‍ വൈദ്യുതി ബില്ല് തുക സ്വീകരിക്കാന്‍ അധികാരികള്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുസ്്ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ വൈദ്യുതി ബില്ല് തുക മണ്ണഞ്ചേരിയില്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ സമീപകാലത്തായി ഇത് മുടങ്ങിയിരിക്കുകയാണ്. ഇത് മൂലം പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ മുഹമ്മയിലും പാതിരപ്പള്ളിയിലും വൈദ്യുതി ബില്ല് തുക അടയ്ക്കാനായി പോകേണ്ട അവസ്ഥയിലാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. പഞ്ചായത്ത് അധികാരികളുടെ ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ തയാറായില്ലെങ്കിലും ശക്തമായ സമവുമായി മുസ്്ലിംലീഗ് മുന്നോട്ട് വരുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. എസ് സുനീര്‍ രാജ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വാഴയില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി. എ മുഹമ്മദ് നസീര്‍ സ്വാഗതവും സെക്രട്ടറി ഹിലാലുദ്ദീന്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ വി. എം ഷൗക്കത്ത്, റ്റി.എച്ച് നാസര്‍, എസ്. മുഹമ്മദ് ബഷീര്‍, കെ. എ ഹാമിദ് കുഞ്ഞാശാന്‍, ഷെമീര്‍ നരിക്കാട്, കെ. ജി മോഹനന്, അബൂബക്കര്‍ പൊന്നാട്, മൈതീന്‍ കുഞ്ഞാശാന്‍ നന്ദിയില്‍, അഷ്റഫ് കായംപള്ളി, ഹലീം കോവൂര്‍, തന്‍സില്‍ എ, കെ. താജുദ്ദീന്, ഷാജഹാന് ആപ്പൂര്, സിയാദ് ആപ്പൂര്, പി. എന്‍ കബീര്‍, നവാസ്, നവാസ് മുളക്കന്‍, ഇ.എ യൂസഫ്, നസീം ദിലീപ്, ഷെഫീഖ് മണ്ണഞ്ചേരി, സറൈം മേത്തര്‍ ഷാജി, സിറാജ് ചിയാംവെളി, മുഹമ്മദ് സ്വാലിഹ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."