അധ്യാപകരെ പിരിച്ചുവിടാനുള്ള നടപടി പിന്‍വലിക്കുക: കെ.എ.ടി.എഫ്
ഒറ്റപ്പാലം: കേന്ദ്ര സര്‍കാരിന്റെ ഉത്തരവിന്റെ പേരുപറഞ്ഞ് മതിയായ യോഗ്യത നേടി സര്‍വീസില്‍ പ്രവേശിച്ച അറബി, ഹിന്ദി, ഉറുദു, സംസ്കൃതം ഭാഷാ അധ്യാപകരെ ട്രൈനിങ് നേടിയിട്ടില്ല എന്ന കാരണം പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം പൊതുവിദ്യാഭ്യസ ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ച് അധ്യാപക സമൂഹത്തിന്ന് സംരക്ഷണം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് പാലക്കാട് ജില്ല ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി. കുഞ്ഞലവിയുടെ അധ്യക്ഷനായി. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി. അബ്ദുല്‍ അസീസ്, എന്‍.കെ അബൂബക്കര്‍, എ.കെ അഷ്റഫ് പട്ടാമ്പി വിഷയാവതരണം നടത്തി. പി. അബ്ദുല്ല ഖിറാഅത്തും വി.എ.എം യൂസഫ്, ഇ.എ റഷീദ് , എം.ടി സൈനുല്‍ ആബിദീന്‍, പി. ഉണ്ണീന്‍ കുട്ടി മാസ്റ്റര്‍, കെ. നൂറുല്‍ അമീന്, കെ.എസ് അനീസ്, മുഹമ്മദലി മിശ്കാത്തി, ഹസനത്, ടി. സൈതലവി, സി.എസ് ഹൈദ്രോസ്, കെ. അലി, ജൈലാബ്ദീന്, ടി.കെ ഷംസു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."