
തെരുവുനായ ശല്യം രൂക്ഷം: തൃക്കോവില്‍വട്ടത്ത് ജനം ഭീതിയില്‍
കൊട്ടിയം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ തെരുവുകളെല്ലാം നായകള്‍ കൈയടക്കിയതോടെ ജനം പുറത്തിറങ്ങുന്നത് ഭയപ്പാടില്‍. പഞ്ചായത്തിലെ മുഖത്തല, പാങ്കോണം, തൃക്കോവില്‍വട്ടം, കണ്ണനല്ലൂര്‍, കണ്ണനല്ലൂര്‍ സൗത്ത്, ചേരീക്കോണം വാര്‍ഡുകളെല്ലാം മാസങ്ങളായി തെരുവുനായകളുടെ പിടിയിലാണ്. എന്നിട്ടും അധികാരികളാരും തിരിഞ്ഞുനോക്കാറില്ലെന്ന് പരാതിയുണ്ട്.
നായകളുടെ ശല്യം രാത്രികാലങ്ങളില്‍ അതിരൂക്ഷമായിട്ടുണ്ട്. പഞ്ചായത്തിലെ ഭരണതലത്തില്‍ മുന്നണികകത്തുണ്ടായ പ്രശ്നങ്ങള്‍ കുടിവെള്ളം, തെരുവുനായപ്രശ്നം, ആരോഗ്യവകുപ്പ് ഇടപെടല്‍ എന്നിവയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇറച്ചിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവുനായകള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കോഴിക്കടകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത്.
ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്കരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും റോഡുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനു പുറമെ പഞ്ചായത്തിന് മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാരിന്റെ രണ്ട് ബിവറേജസ് ഔട്ട്ലെറ്റുകളടക്കം നിരവധി മറ്റു സ്വകാര്യബാറുകളുമുള്ള സ്ഥലമാണ് തൃക്കോവില്‍വട്ടം.
അതുകൊണ്ടുതന്നെ മദ്യപിക്കുന്നവരുടെ എണ്ണം ഈപ്രദേശങ്ങളില്‍ താരതമ്യേന കൂടുതലാണ്. ഇവര്‍ പലരും പരസ്യമായി കടത്തിണ്ണകളിലും ഇരുന്ന മദ്യപിക്കുന്നതായി പരാതിയുണ്ട്. മദ്യത്തോടൊപ്പം കഴിക്കുന്ന പൊരിച്ച കോഴിഇറച്ചിയും മറ്റു അവശിഷ്ടങ്ങളും അവിടെ തന്നെ ഇവര്‍ ഉപേക്ഷിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അതിനാല്‍ നായകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്.
രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് തെരുവുനായകള്‍ പഞ്ചായത്തിലാകെ വിഹരിക്കുന്നത്. രാത്രികാലങ്ങളില്‍ നായയുടെ ആക്രമം ഭയന്ന് പലരും പുറത്തിറങ്ങാറില്ല. രാത്രി കാലങ്ങളില്‍ ബൈക്ക് യാത്രക്കാരെയും നായകള്‍ അക്രമിക്കുന്നുണ്ട്. അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍ തെരുവുനായ പെരുകിയതോടെ ഭീഷണിയിലാണ്.
കണ്ണനല്ലൂരില്‍നിന്ന് ഉള്ള കുണ്ടറ റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും തെരുവുനായകളുടെ ശല്യം അതിരൂക്ഷമാണ്. പഞ്ചായത്തിലൂടെ കടന്നു പോകുന്ന മറ്റ് ഇടറോഡുകളിലുമെല്ലാം നായശല്യം ഏറിയതായി നാട്ടുകാര്‍ പറയുന്നു. വിദ്യാലയങ്ങളിലേക്കും അങ്കണ്‍വാടികളിലേക്കും മറ്റും പോകുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ഇതിനാല്‍ വന്‍ ഭീഷണിയാണ് നേരിടുന്നത്. തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് നിലവില്‍ ഇടതുമുന്നണിയാണ് ഭരിക്കുന്നത്.
ഇവിടെ ഭരണത്തില്‍ ആദ്യം മുതല്‍ തന്നെ പാര്‍ട്ടികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പഞ്ചായത്ത് ഒരുപാട് പിന്നിലാണെന്നാണ് നാട്ടുകാരും പ്രതിപക്ഷമായ കോണ്‍ഗ്രസും പറയുന്നത്.
മുന്നണിയ്ക്കകത്തെ സി.പി.ഐ - സി.പി.എം തര്‍ക്കം നാളുകളായി ഭരണത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ സി.പി.ഐയുടെ പ്രസിഡന്റാണ് പഞ്ചായത്ത് ഭരിക്കുന്നത്. അവരുടെ കാലാവധി ഏതാണ്ട് തീരാറായി. ഇനി മൂന്നു വര്‍ഷം സി.പി.എമ്മിനാണ് പ്രസിഡന്റ് പദവി. തെരുവുനായശല്യമടക്കമുള്ള കാര്യങ്ങള്‍ നേരെയാകാന്‍ ഇനി പുതിയ പ്രസിഡന്റ് വരുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ എന്നതാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 16 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 16 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 17 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 18 hours ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 18 hours ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 19 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 19 hours ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 21 hours ago
മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 21 hours ago
ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• 21 hours ago
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
Kerala
• a day ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 19 hours ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്
International
• 20 hours ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 21 hours ago