HOME
DETAILS

റോഹിംഗ്യ: മണിപ്പൂര്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

  
backup
September 14, 2017 | 1:21 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf


ഇംഫാല്‍: മ്യാന്‍മറില്‍ നിന്ന് റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന സംശയത്തെ തുടര്‍ന്ന് മണിപ്പൂര്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനാതിര്‍ത്തി കടന്ന് റോഹിംഗ്യകള്‍ എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനാതിര്‍ത്തിയില്‍ ശക്തമായ പട്രോളിങാണ് പൊലിസും ബി.എസ്.എഫും നടത്തുന്നത്. അതേസമയം ഇന്നലെ അതിര്‍ത്തി കടന്ന് ആരും എത്തിയിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
മണിപ്പൂരിലെ അതിര്‍ത്തി നഗരമായ മോറെയിലാണ് ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പിടികൂടാന്‍ പൊലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോറെ നഗരത്തിലേക്കു സഞ്ചരിക്കുന്നവര്‍ സാധുവായ രേഖകള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. മ്യാന്‍മാര്‍ പട്ടണമായ താമുവില്‍ നിന്ന് മോറെയിലേക്ക് രേഖയുണ്ടെങ്കില്‍ സഞ്ചരിക്കാമെന്നും വൈകിട്ട് നാലു മണിക്കു മുന്‍പ് തിരിച്ചുപോകണമെന്നും നിര്‍ദേശമുണ്ട്. അതിര്‍ത്തിയിലെ 364 കിലോ മീറ്റര്‍ വിസ്തൃതി പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  14 days ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  14 days ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  14 days ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  14 days ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  14 days ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  14 days ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  14 days ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  14 days ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  14 days ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  14 days ago