HOME
DETAILS

ശരീഅത്ത് സംരക്ഷണ സമ്മേളനം 23ന് കോഴിക്കോട്ട്

  
backup
September 14 2017 | 01:09 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3-15


കോഴിക്കോട്: സമസ്തയുടെ എല്ലാ ഘടകങ്ങളേയും പങ്കെടുപ്പിച്ച് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനം സെപ്റ്റംബര്‍ 23 ന് കോഴിക്കോട് നടക്കും. ഭരണഘടന ഉറപ്പു വരുത്തുന്ന മതസ്വാതന്ത്ര്യത്തിന്റേയും വ്യക്തി ജീവിത സംരക്ഷണത്തിന്റെയും പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ മുത്വലാഖ് നിരോധന വിധിയുടെ പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനും തുടര്‍ നീക്കങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താനുമായാണ് യോഗം.
എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, ജംഇയ്യത്തുല്‍ മുദരിസീന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, എംപ്ലോയിസ് അസോസിയേഷന്‍, ലീഗല്‍ സെല്‍ എന്നീ ഘടകങ്ങളുടെ സംസ്ഥാന കൗണ്‍സിലര്‍മാരാണ് സമ്മേളനത്തില്‍ സംഗമിക്കുന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വിവാഹം, വിവാഹമോചനം എന്ന വിഷയം എം.ടി.അബ്ദുല്ല മുസ്‌ലിയാരും പ്രബോധനത്തിന്റെ അതിര് എന്ന വിഷയം അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും അവതരിപ്പിക്കും. ശരീഅത്ത് സംരക്ഷണം വിശ്വാസിയുടെ ബാധ്യത എന്ന വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കും. ശരീഅത്തും ഭരണഘടനയും എന്ന വിഷയം ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അവതരിപ്പിക്കും.
സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. എം.ടി.അബദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  5 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  5 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  5 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  5 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  5 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  5 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  5 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  5 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  5 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  5 days ago