HOME
DETAILS

പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം തടയാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്ന്

  
backup
September 14, 2017 | 1:51 AM

%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d


കോഴിക്കോട്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നീക്കങ്ങള്‍ നടത്തുന്നതിനെതിരേ അഖിലേന്ത്യാ തലത്തില്‍ സമ്മേളനങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍.
നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഗ്രൂപ്പ് മാധ്യമങ്ങളാണ് പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള കഥകള്‍ പ്രചരിപ്പിക്കുന്നത്. ചില തല്‍പര കക്ഷികള്‍ പടച്ചുവിടുന്ന നുണകളും അര്‍ധ സത്യങ്ങളും കോടതികളെ പോലും സ്വാധീനിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
എന്‍.ഐ.എയുടേതെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച നാല് കാര്യങ്ങളിലും സംഘടനയ്ക്ക് ബന്ധമില്ല. ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണവും സത്യമല്ല.
ഇസ്‌ലാം മതം സ്വീകരിച്ച വൈക്കത്തെ ഹാദിയ എന്ന യുവതിയെ സത്യസരണിയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനു പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തന്നെ ഉത്തരവിട്ടതാണ്. അതേ കോടതിയാണ് ഹാദിയയുടെ ഇഷ്ടപ്രകാരം നാഷനല്‍ വിമന്‍സ് ഫ്രണ്ട് അഖിലേന്ത്യാ അധ്യക്ഷ എ.എസ്. സൈനബയെ ലോക്കല്‍ ഗാര്‍ഡിയനാക്കി നിശ്ചയിച്ചത്.
സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ല, മതവിദ്യാഭ്യാസ കേന്ദ്രമാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഇ.അബൂബക്കര്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  4 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  5 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  5 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  5 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  5 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  5 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  5 days ago