
ഈ സാന്ത്വന ഹൃദയവും കുഞ്ഞാലി ഡോക്ടറുടെ കൈകളില്‍ സുരക്ഷിതം
കോഴിക്കോട്: 'കുഞ്ഞാലി ഡോക്ടര്‍ക്ക് പടച്ചോന്റെ കൈയൊപ്പുണ്ട്...' വിശ്വാസിപോലുമല്ലാത്ത എന്‍ജിനീയര്‍ ഡോ. കരുണാകരന്റെ വാക്കുകളാണിത്. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താനായി ജീവിതം ഉഴിഞ്ഞുവച്ച ഈ മനുഷ്യന്‍ ഇടയ്ക്കു താളഭ്രംശം സംഭവിക്കുന്ന ഹൃദയവുമായി അങ്ങു ഗാന്ധിയുടെ വാര്‍ധയില്‍നിന്നു കോഴിക്കോട്ടെത്തും, ഡോ. കുഞ്ഞാലിയെ കാണാന്‍. ഡോക്ടറുടെ ക്ലിനിക്കിലെ സുഖചികിത്സയ്ക്കുശേഷം സന്തോഷപൂര്‍വം തുടിക്കുന്ന ഹൃദയവുമായി അദ്ദേഹം മടങ്ങും.
കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കുഞ്ഞാലീസ് ഹാര്‍ട്ട് ക്ലിനിക്കിലെത്തുന്ന ഹൃദ്രോഗികള്‍ ഡോ.കരുണാകരനെപ്പോലെ നിരവധിയാണ്. അതില്‍ ഭൂരിഭാഗവും ഓപ്പറേഷന്‍ നിര്‍ബന്ധമായും ചെയ്യണമെന്നു മറ്റു ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍. മരണം മുഖാമുഖം കണ്ട് അവസാന പ്രതീക്ഷയുമായെത്തുന്ന ഇത്തരക്കാരെ തന്റെ വ്യത്യസ്തമായ ചികിത്സകളിലൂടെ അദ്ദേഹം ജീവിതത്തിലേയ്ക്കു വീണ്ടും തിരിച്ചുനടത്തും.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇവിടത്തെ തെറാപ്യൂട്ടിക്ക് ലൈഫ്‌സ്റ്റൈല്‍ ചെയ്ഞ്ച് ആന്‍ഡ് ഒപ്റ്റിമല്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റിലൂടെ കടന്നുപോയവര്‍ ആയിരക്കണക്കിനു വരും.
അഞ്ചുവര്‍ഷം മുന്‍പാണ് ഈ ഹൃദയ ഭിഷഗ്വരനന്റടുത്തേക്ക് എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായ ഡോ. കരുണാകരന്‍ എത്തുന്നത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ ഡോ.ടി കരുണാകരന്‍ വെറുമൊരു എന്‍ജിനീയറല്ല.
തന്റെ അറിവും കഴിവും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കര്‍ഷകര്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ പതിറ്റാണ്ടുകളായി അധ്വാനിച്ചു കൊണ്ടിരിക്കുന്ന ഒരു ഗാന്ധിയന്‍ സോഷ്യലിസ്റ്റാണദ്ദേഹം. ഡല്‍ഹി ഐ.ഐ.ടിയിലും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ലക്ചററും പ്രൊഫസറുമൊക്കെയായിരുന്ന ആള്‍. ഗാന്ധിഗ്രാം യൂനിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍. തന്റെ എന്‍ജിനീയറിങ് വൈഭവം ഇന്ത്യയിലെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനായി നടപ്പാക്കിയ റൂറല്‍ ഇക്കണോമിക് സോണിന്റെ ( ആര്‍. ഇ.സെഡ്) ഉപജ്ഞാതാവ്. ഡോ കരുണാകരന്റെ വിശേഷങ്ങള്‍ ഇങ്ങിനെ നീണ്ടു പോവുന്നു.
അത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബ പുനരധിവാസം ഉള്‍പ്പെടെയുള്ള വാര്‍ധയിലെ തന്റെ സാമൂഹിക സേവനത്തിന്റെ തിരക്കേറിയ നാളുകളിലൊന്നില്‍ 2012 ഫെബ്രുവരിയില്‍ ഡോ കരുണാകരനു കടുത്ത ഹൃദ്രോഗം വന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് വിധിയെഴുതപ്പെട്ടു. പക്ഷേ ജീവിതത്തില്‍ ഒരു ദുശ്ശീലങ്ങളുമില്ലാത്ത ഡോ. കരുണാകരന് അതിനോടു യോജിക്കാനായില്ല. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ റജി തോമസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട്ട് കുഞ്ഞാലി ഡോക്ടറുടെ അടുത്തെത്തി.
ചികിത്സ തുടങ്ങാനിരിക്കെ അമേരിക്കയില്‍നിന്നു കരുണാകരന്റെ മകന്റെ വിളി കുഞ്ഞാലി ഡോക്ടര്‍ക്കെത്തി. ഉടന്‍ ഓപ്പറേഷനു വിധേയമാക്കേണ്ട പിതാവിനെ അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്യണമെന്ന്. പക്ഷേ, കരുണാകരന്‍ സമ്മതിച്ചില്ല. ഡോ. കുഞ്ഞാലിയുടെ പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെ കരുണാകരന്‍ തിരികെപ്പോയി സേവനങ്ങളില്‍ മുഴുകി.
അഞ്ചാണ്ടുകള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും 71 കാരനായ അദ്ദേഹത്തിന് ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടു. കരുണാകരന്‍ ഉടന്‍ കോഴിക്കോട്ടേക്ക്. തന്റെ പ്രിയ ഡോക്ടര്‍ കുഞ്ഞാലിയുടെ സമീപത്തേക്ക്. വീണ്ടുമൊരു പത്തു ദിവസം. ചികിത്സകള്‍ക്കു ശേഷം വാര്‍ധയിലെ തന്റെ സേവന ലോകത്തേയ്ക്കു സാന്ത്വനഹൃദയവുമായി അദ്ദേഹം പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 5 days ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 5 days ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 5 days ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 5 days ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 5 days ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 5 days ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 5 days ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 5 days ago
വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 5 days ago
കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 5 days ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 5 days ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 5 days ago
405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി
Kerala
• 5 days ago
നാല് ദിവസത്തിനിടെ ഇസ്റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ
International
• 5 days ago
സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന് സ്കറിയക്കുമെതിരേ പരാതി നല്കി നടി റിനി ആന്‍ ജോര്‍ജ്
Kerala
• 5 days ago
കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം
latest
• 5 days ago
ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്
uae
• 5 days ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• 5 days ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 5 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 5 days ago