മുസ്‌ലിം സംഘടനകളുടെ റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ മഹാസംഗമം 18ന് കോഴിക്കോട്ട്
കോഴിക്കോട്: മുസ്‌ലിം സംഘടനകളുടെ റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ മഹാസംഗമം 18ന് വൈകിട്ട് മൂന്നിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും.
'റോഹിംഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, മനുഷ്യാവകാശ ധ്വംസനത്തിനെതിരേ ബഹുജന സമ്മേളനം' പ്രമേയത്തില്‍ നടക്കുന്ന സംഗമത്തില്‍ മത, രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥനാ നിര്‍ഭരമായ സംഗമത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്നത്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എ. നജീബ് മൗലവി, ഡോ. പി.എ ഫസല്‍ ഗഫൂര്‍, പി. ഉണ്ണീന്‍, അബുല്‍ ഖൈര്‍ മൗലവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ, മുന്‍മന്ത്രി ബിനോയ് വിശ്വം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. പി.ജെ വിന്‍സെന്റ്, കെ.ഇ.എന്‍ കുഞ്ഞമ്മദ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."