HOME
DETAILS
MAL
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം 19ന്
backup
September 14 2017 | 07:09 AM
പാലക്കാട്: ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം സെപ്റ്റംബര്‍ 19ന് രാവിലെ 10ന് ഹോട്ടല്‍ ഗസാലയില്‍ നടക്കും. എം.പിമാരായ എം.ബി രാജേഷ്, പി.കെ ബിജു പങ്കെടുക്കും.
ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു അധ്യക്ഷനാകും. കനറാ ബാങ്ക് അസി.ജനറല്‍ മാനേജര്‍ കെ.എ സിന്ധു മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപ-വായ്പാ അനുപാതം, ജില്ലാ വായ്പാ പദ്ധതി, ഡിജിറ്റലൈസേഷന്, ചെറുകിട വ്യവസായ പ്രോത്സാഹനത്തിന് വായ്പ, കുടുംബശ്രീ മുഖേനെയുള്ള പദ്ധതികളുടെ നിര്‍വഹണം, ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട റവന്യു റിക്കവറി, കൃഷി-വിദ്യാഭ്യാസ വായ്പകള്‍, ഫൈനാന്‍ഷല്‍ ലിറ്ററസി സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ അവലോകനം ചെയ്യുമെന്ന് ലീഡ് ഡിസ്ട്രിക്റ്റ് ഡിവിഷനല്‍ മാനേജര്‍ പി.ജെ സാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."