HOME
DETAILS
MAL
ഊബര്‍പൂള്‍ കൊച്ചിയിലും
backup
September 15 2017 | 02:09 AM
കൊച്ചി: ഓണ്‍ഡിമാന്റ് റൈഡ് ഷെയറിങ് കമ്പനിയായ ഊബര്‍ അവരുടെ നൂതന ഉല്‍പന്നമായ ഊബര്‍ പൂള്‍ കൊച്ചിയിലും ആരംഭിച്ചു. ഒരേ ദിശയില്‍ ഒരേ സമയം യാത്ര ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ യാത്ര പങ്കുവയ്ക്കാന്‍ ഈ ഉല്‍പന്നം സഹായിക്കുന്നു.
ഈ സമയത്തെ നിരത്തിലെ തിരക്കു കുറയ്ക്കുന്നതിനും വ്യക്തിപരമായി യാത്രാചെലവ് കുറയ്ക്കാനും ഇതു സഹായിക്കും. കളമശ്ശേരി മുതല്‍ മരട് വരെയും ഇന്‍ഫോപാര്‍ക്ക് മുതല്‍ തേവര വരെയും ഊബര്‍പൂള്‍ യാത്രകള്‍ അഭ്യര്‍ഥിക്കാം. ഒരു യാത്രക്കാരന് പരമാവധി 2 സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."