HOME
DETAILS

ഫിഫ അണ്ടര്‍-17 ലോകകപ്പ്: വണ്‍ മില്യണ്‍ ഗോളിനായി ആലപ്പുഴയും

  
backup
September 15, 2017 | 2:44 AM

%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-17-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d

ആലപ്പുഴ: കൊച്ചി വേദിയാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കുചേരാന്‍ ആലപ്പുഴ ജില്ല ഒരുങ്ങുന്നു. ഈ മാസം 27 ന് വൈകീട്ട് മൂന്നു മുതല്‍ ഏഴ് വരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിലാണ് ഗോളടിക്കല്‍ പരിപാടി.
ഇതിനായി എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ട് കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളില്‍ അഞ്ച് കേന്ദ്രങ്ങളിലും ഗോള്‍പോസ്റ്റുകള്‍ ക്രമീകരിക്കും. സ്‌കൂള്‍-കോളേജുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ അധീനതയിലുള്ള കളിസ്ഥലങ്ങളാണ് ഇതിനായി വിനിയോഗിക്കുക. എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പ്രായഭേദമെന്യേ ഗോളടിക്കാം. ഗോള്‍ കീപ്പറില്ലാത്തപരിപാടിയില്‍ അടിക്കുന്ന ഗോളുകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓരോ പഞ്ചായത്തും 2000 ഗോള്‍ വീതവും മുനിസിപ്പാലിറ്റികളില്‍ 10000 ഗോള്‍വീതവും ആണ് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയര്‍മാരുടെയും സഹകരണത്തോടെ പ്രചരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാതല പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും യോഗം പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ 16 ന് രാവിലെ 11ന് കളക്‌ട്രേറ്റില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
എ.ഡി.എം എം.കെ. കബീര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍, സെക്രട്ടറി ജി. സുധീഷ് ,നെഹ്രുയുവ കേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അലി സാബ്രിന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ ടു. നരേന്ദ്ര നാഥ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ്. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  6 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  6 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  6 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  6 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  6 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  6 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  6 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 days ago