ഏനാത്ത് ബെയ്ലിപാലം ആദ്യ ഭാഗം പൊളിച്ചുമാറ്റി തുടങ്ങി
കൊട്ടാരക്കര: ഏനാത്ത് പാലം ഗതാഗത യോഗ്യമായതോടെ സൈന്യം നിര്‍മിച്ച ബെയ്ലി പാലം പൊളിച്ചു നീക്കി തുടങ്ങി.
ഇന്നലെ രാവിലെ ഒന്‍പതോടെ പാങ്ങോട് മിലിട്ടറി ക്യാംപിലെ സ്റ്റേഷന് കമാഡന്റ് ബ്രിഗേഡിയര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ് സ്ഥലത്തെത്തിയതോടെയാണ് പാലം പൊളിച്ചു തുടങ്ങിയത്.
പാലം നിര്‍മാണത്തിന് നേതൃത്വം നല്കിയ സൈനികരെയും സൈനികര്‍ക്ക് വേണ്ടുന്ന സഹായം നല്കിയ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെയും വിമുക്ത ഭടന്മാരെയും മൈക്കിള്‍ ഫെര്‍ണാണ്ടസ് അഭിനന്ദിച്ചു.
ആദ്യം പാലത്തിന്റെ കൈവരി ഭാഗങ്ങളാണ് പൊളിച്ചു മാറ്റിയത്. പിന്നീട് തറ ഭാഗം പൊളിച്ചു നീക്കി തുടങ്ങി.
60 അംഗ സൈനകസംഘമാണ് എത്തിയത്.
കെ.എസ്.ടി.പിയാണ് പാലം നിര്‍മാണത്തിനും പാലം പൊളിച്ചു നീക്കുവാനും സൈന്യത്തിന് വേണ്ടുന്ന ഉപകരണങ്ങളും വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പെടുത്തി നല്‍കിയത്.
ഇന്നും നാളെയുമായി പൂര്‍ണ്ണമായും പാലം പൊളിച്ചു മാറ്റാനാകുമെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു.
പൊളിച്ചു നീക്കിയ പാലത്തിന്റെ ഭാഗങ്ങള്‍ ഏനാത്ത് പാലത്തിനു സമീപത്തെ ഗാരേജില്‍ സൂക്ഷിക്കുകയും പിന്നീട് പാങ്ങോട് സൈനിക താവളത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."