HOME
DETAILS
MAL
ആര്.സി.സിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് എച്ച്.ഐ.വി ബാധ
backup
September 15 2017 | 07:09 AM
തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്.സി.സി) ചികിത്സയിലിരിക്കെ കുട്ടിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തി. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ഒന്‍പതു വയസ്സുകാരിക്കാണ് എച്ച്.ഐ.വി ബാധിച്ചത്. തുടര്‍ന്ന് ആര്.സി.സിയില്‍ പൊലിസ് പരിശോധന നടത്തി. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെ നിന്ന് ഒന്‍പതുകാരി രക്തം സ്വീകരിച്ചത്. തുടര്‍ന്നാണ് എച്ച്.ഐ.വി ബാധയേറ്റത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുള്ള പിഴവല്ല ഇതെന്ന് ആര്.സി.സി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."