ഉമ്മന്‍ചാണ്ടിയും താനും നല്ല തുഴച്ചില്‍കാരാണെന്ന പരാമര്‍ശം തമാശ: കെ.എം. മാണി
കോട്ടയം: ഉമ്മന്‍ചാണ്ടിയും താനും നല്ല തുഴച്ചില്‍കാരാണെന്ന പരാമര്‍ശം തമാശയാണെന്നും അതിന് അനാവശ്യ ഗൗരവം നല്‍കേണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി.
പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയും താനും നന്നായി തുഴയാന്‍ അറിയുന്നവരാണ്. ഞങ്ങള്‍ ഓന്നിച്ച് രാഷ്ട്രീയം കളിച്ച് പഠിച്ചവരുമാണ്.
തമ്മില്‍ കാണുമ്പോള്‍ ചില തമാശകള്‍ പറഞ്ഞെന്നിരിക്കും. അതൊക്കെ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ വിഷമിച്ചു പോകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധക്കാറ്റിന് അനുസരിച്ചാകും തുഴച്ചില്‍. അത് ഒന്നിച്ചോ ഒറ്റയ്‌ക്കോ എന്നത് പിന്നീട് തീരുമാനിക്കും. കേരളാ കോണ്‍ഗ്രസിന് ഒരിക്കലും ക്ഷണത്തിന്റെ അഭാവം ഉണ്ടായിട്ടില്ലെന്ന് മുന്നണിയിലേക്കുള്ള യു.ഡി.എഫ് നേതാക്കളുടെ ക്ഷണത്തെപ്പറ്റി മാണി പ്രതികരിച്ചു. ആരോടും പ്രത്യേക അടുപ്പമോ എതിര്‍പ്പോ ഇല്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഒറ്റയ്ക്ക് നില്‍ക്കുന്നതാണ് സുഖകരമെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞശേഷം നിലപാട് വ്യക്തമാക്കും.
തങ്ങളുടെ നിലപാട് സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കോ മുസ്ലിം ലീഗിനോ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ 22ന് രാവിലെ പത്തിന് ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളുടെ പടിക്കല്‍ ധര്‍ണ നടത്താന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായും മാണി അറിയിച്ചു.
ജില്ലാതല തെരഞ്ഞെടുപ്പിന് പൊതു മാനദണ്ഡം തയാറാക്കി. ഡിസംബര്‍ 11 നും 12നും കേരളാ കോണ്‍ഗ്രസ്(എം) മഹാസമ്മേളനം നടത്തുമെന്നും മാണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."