HOME
DETAILS

മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങിതൊഴിലാളികളെ രക്ഷപ്പെടുത്തി

  
backup
September 18 2017 | 03:09 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2


മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളേയും മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. കൊച്ചി അഴിമുഖത്ത് നിന്ന് പുറം കടലില്‍ രണ്ടാം ബോയ്ക്ക് സമീപത്ത് വച്ചാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.
കുളച്ചല്‍ സ്വദേശി ഷീലന്റെ ഉടമസ്ഥതയിലുള്ള ഗാകുല്‍ദായെന്ന ഗില്‍നെറ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ ശക്തമായ തിരയില്‍ ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ച് കയറി പലക തകരുകയായിരുന്നു.
പലക തകര്‍ന്നതോടെ ബോട്ട് മുങ്ങി പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിലെ തൊഴിലാളികളുടെ കരച്ചില്‍ കേട്ട് ഇത് വഴി പോകുകയായിരുന്ന മറ്റൊരു മത്സ്യബന്ധന ബോട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു കുമാര്‍,എസ്.ഐ രാജീവ്, എ.എസ്.ഐ അബ്ദുല്‍ റഹ്മാന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിനോയി, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളികളെ തോപ്പുംപടി ഹാര്‍ബറിലെത്തിച്ചു.
ഉടമയും ബോട്ടിന്റെ സ്രാങ്കുമായ ഷീലന്‍, തൊഴിലാളികളായ സുജിന്‍, സെല്‍വന്‍, ശരവണന്‍, മില്‍ട്ടന്‍, മില്ലന്‍, മോഹന്‍, ചന്ദ്രന്‍, വികാസ് എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍. മുങ്ങിയ ബോട്ടിന്റെ ഭാഗങ്ങള്‍ തിരയിലകപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് കഴുപ്പിള്ളി കടല്‍ തീരത്തടിഞ്ഞു.ഏകദേശം പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago