HOME
DETAILS

മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

  
backup
August 12 2016 | 20:08 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3





തിരുവനന്തപുരം: വിദേശ ക്രിമനലുകളുടെ താവളമായി കേരളം മാറി എന്ന തന്റെ പ്രസ്താവനക്കെതിരേയുള്ള  മുഖ്യമന്ത്രിയുടെ നിലപാടിന് മറുപടിയുമായി രമേശ് ചെന്നിത്തല. മുഖം നന്നാകാത്തതിന്  മുഖ്യമന്ത്രി കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ലെന്ന ഓര്‍മപ്പെടുത്തലുമായി ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
എ.ടി.എം കവര്‍ച്ചാകേസില്‍ പ്രതികളായവര്‍ മണിക്കൂറുകള്‍ക്കകം പിടിയിലായെന്നും അതുകൊണ്ടു ചെന്നിത്തല പ്രസ്താവന പിന്‍വലിക്കണമെന്നും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് അവര്‍ മണിക്കൂറുകള്‍ക്കക്കം പിടിയിലായി എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആരെ ഉദ്ദേശിച്ചാണെന്നു തിരിച്ചുചോദിച്ചു. അഞ്ചുപേരാണ് വിദേശമോഷ്ടാക്കള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അഞ്ചുപേരില്‍ ഒരാള്‍ മാത്രമെ പിടിയിലായിട്ടുള്ളൂ. അഞ്ചാമന്‍ ഇപ്പോഴും നിര്‍ബാധം കൊള്ള തുടരുന്നു. മൂന്നുപേര്‍ വിദേശത്തേക്കു കടന്നുവെന്ന് പൊലിസ് തന്നെ പറയുന്നു. ചക്കയിട്ടപ്പോള്‍ മുയലു ചത്തപോലെ ഒരാളെ പിടിച്ചതിനു വീമ്പിളക്കരുത്. ബാക്കിയുള്ളവരെ പിടിക്കാന്‍ ഇനി പാഴൂര്‍ പടിപ്പുര വരെ പോകണോയെന്നും ചെന്നിത്തല ചോദിക്കുന്നു. പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് തൊട്ടുതാഴെയാണ് ഈ അന്താരാഷ്ട്ര കൊള്ള നടന്നത്.  ഇന്റലിജന്‍സ് സംവിധാനം എന്തെടുക്കുകയായിരുന്നുവെന്നും ചെന്നിത്തല ചോദിച്ചു. വിദേശ പൗരന്‍മാരെ നിരീക്ഷിക്കേണ്ടത് ഇന്റലിജന്‍സിന്റെ ചുമതലയാണ്. അവര്‍ക്ക് അനധികൃത സിംകാര്‍ഡ് പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സി.സി ടി.വി യില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങളാണ് ഒരാളെയെങ്കിലും പിടിക്കാന്‍ സഹായിച്ചത്. എ.ടി.എമ്മില്‍ സി.സി.ടി.വി വയ്ക്കുന്നതു പൊലിസല്ല, ബാങ്ക് അധികൃതരാണ്. കഴിഞ്ഞ ജൂണ്‍ 15ന് കൊല്ലം കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം നടന്നു. ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. അവിടെ സി.സി ടി.വി ഇല്ലാത്തത് കൊണ്ടായിരിക്കും പൊലിസിന് അതു സാധിക്കാത്തതെന്നും ചെന്നിത്തല പരിഹസിച്ചു. ജിഷ വധക്കേസില്‍ താന്‍ നിയോഗിച്ച അന്വേഷണസംഘം 28 ദിവസം കൊണ്ട് ഉണ്ടാക്കിയ  തെളിവുകള്‍ക്കപ്പുറം ഒരിഞ്ച് നീങ്ങാന്‍ പിണറായിയുടെ അന്വേഷണസംഘത്തിന് 75 ദിവസം കഴിഞ്ഞിട്ടും സാധ്യമായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago