ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹരിയാന പൊലിസിന്റെ പിടികിട്ടാ പുള്ളികളില്‍
ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്സാന് ഹരിയാന പൊലിസിന്റെ പിടികിട്ടാ പുളഅളികളുടെ പട്ടികയില്‍. പൊലിസ് തേടുന്ന 43 പിടികിട്ടാപുള്ളികളടങ്ങുന്ന പട്ടികയില്‍ ഒന്നാമതാണ് ഹണിപ്രീതിന്റെ സ്ഥാനം. ദേരാ വക്താവ് ആദിത്യ ഇന്‍സാനും പട്ടികയിലുണ്ട്.
ഗുര്‍മീതിനെ കോടതിയില്‍നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ നേരത്തെ, പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി സൂചനയുണ്ട്.
നേപ്പാള്‍ അതിര്‍ത്തിയിലുള്ള പൊലിസ് സ്റ്റേഷനുകളില്‍ അടക്കം ഹണിപ്രീതിന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ പതിക്കുകയും എല്ലാ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."