HOME
DETAILS
MAL
കോള്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും: മന്ത്രി
backup
August 12 2016 | 20:08 PM
മലപ്പുറം: കോള്‍ കര്‍ഷകര്‍ക്ക് കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി കൂടുതല്‍ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.
പെരുമ്പടപ്പില്‍ കോള്‍ കര്‍ഷകസംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വര്‍ഷം മുതല്‍ നെല്‍കര്‍ഷകര്‍ക്ക് നെല്ലിന് ഏറ്റവും കൂടുതല്‍ വില നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പൊന്നാനി കോള്‍ നിലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."