HOME
DETAILS

കണ്ണൂര്‍ കലക്ടറേറ്റില്‍ കള്ളന്‍ കയറി

  
backup
September 18, 2017 | 11:44 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റില്‍ കള്ളന്റെ വിളയാട്ടം. ജില്ലാ കലക്ടറുടെ ഓഫിസും പൊലിസ് രഹസ്യാന്വേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റില്‍'രഹസ്യ'മായി മോഷ്ടാവെത്തിയത് സുരക്ഷാകാമറയ്ക്കു പോലും കണ്ടുപിടിക്കാനായില്ല. നിരവധി ഓഫിസുകളില്‍ കയറി ഇറങ്ങിയ കള്ളന്‍ മേശവലിപ്പില്‍ നിന്ന് 21,500 രൂപയുമെടുത്താണ് മടങ്ങിയത്. സുരക്ഷിതമെന്നു കരുതിയ കലക്ടറേറ്റില്‍ നടന്ന കള്ളന്റെ വിളയാട്ടം അധികൃതരെ ഞെട്ടിച്ചു. പൊലിസിന് നാണക്കേടുമായി.
കലക്ടറുടെ ഓഫിസിന് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിലും ഗ്രാമവികസന ഓഫിസിലും ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസിലും പിറകുവശത്തുള്ള കാന്റീനിലും കള്ളന്‍ കയറി. കാന്റീനിലെ മേശവലിപ്പില്‍ ഉണ്ടായിരുന്ന 20,000 രൂപയോളം കവര്‍ന്നിട്ടുണ്ട്. ജനല്‍കമ്പി മുറിച്ചാണ് അകത്തു കടന്നത്. നിര്‍മാല്യം സ്വയം സഹായ സംഘമാണ് കാന്റീന്‍ നടത്തുന്നത്. സെക്രട്ടറി ജയയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.
ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസിലെ കംപ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ഗ്രാമവികസന വകുപ്പില്‍ കയറിയ കള്ളന്‍ ഫയലുകളും മറ്റുപകരണങ്ങളും വാരിവലിച്ചിട്ടു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നിന്ന് 1500 രൂപയും മോഷണം പോയിട്ടുണ്ട്. മോഷണവാര്‍ത്തയറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.പൊലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പും മറ്റും കഴിയുന്നതുവരെ ജീവനക്കാര്‍ക്കോ വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റില്‍ എത്തിയവര്‍ക്കോ അകത്തു കടക്കാന്‍ കഴിഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago