കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക് മുഖ്യപങ്ക്: റഹ്മത്തുല്ലാ ഖാസിമി
വട്ടപ്പൊയില്‍: സമൂഹത്തില്‍ അരാജകത്വം സൃഷ്ടിച്ചതില്‍ പ്രധാന പങ്ക് സോഷ്യല്‍ മീഡിയക്കാണെന്ന് ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം. എസ്.കെ.എസ്.എസ്.എഫ് മുണ്ടേരി മേഖലാ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ പ്രകൃതിയില്‍നിന്ന് തന്നെ യുവതലമുറ വ്യതിചലിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഹ്മദ് ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വട്ടപ്പൊയില്‍ ശാഖാ ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് അബ്ദുല്ല മാണിയൂര്‍ അധ്യക്ഷനായി. നൗഫല്‍ ഹുദവി, ഫാറൂഖ് വട്ടപ്പൊയില്‍, ഇബ്രാഹിം മൗലവി മടക്കിമല, ശംസുദ്ധീന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി ഹാജി പുറത്തീല്‍, താജുദ്ദീന്‍ മാസ്ലര്‍, സഹദ് വാരംകടവ്, ശാഫി ഫൈസി പടന്നോട്ട്, റഷീദ് ഫൈസി പൊറോറ, റഫീഖ് ഫൈസി മാണിയൂര്‍, അജ്മല്‍ വാരം, മുഹമ്മദ് റാഫി അസ്അദി, ഫായിസ് വട്ടപ്പൊയില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി, സാജിദ് എന്‍.കെ, മുനീര്‍ പള്ളിപ്രം, റഊഫ് കച്ചേരിപ്പറമ്പ്, യൂനുസ് പടന്നോട്ട് സംബന്ധിച്ചു. റിഷാല്‍ ഉമര്‍ സ്വാഗതവും മുഹമ്മദ് സിനാന്‍. ആര്‍.എം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."