HOME
DETAILS

ആറാട്ടുകടവില്‍ സര്‍വിസ് സ്‌റ്റേഷന്‍ തുടങ്ങുന്നതിനെതിരേ നാട്ടുകാര്‍

  
backup
September 19, 2017 | 6:13 AM

%e0%b4%86%e0%b4%b1%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d


വാഹനങ്ങള്‍ കഴുകുമ്പോള്‍ അതില്‍നിന്ന് ഒഴുകുന്ന ഓയിലും മറ്റ് വസ്തുക്കളും പുഴവെള്ളത്തില്‍ കലരാനിടയാകും
ചെറുപുഴ: ആറാട്ടുകടവില്‍ പുതുതായി ആരംഭിക്കുന്ന സര്‍വിസ് സ്‌റ്റേഷന്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നവും ചെറുപുഴ പുഴയെ മലിനമാക്കുമെന്നും പരാതി. ചിറ്റാരിക്കാല്‍ പാലത്തിന് സമീപം പുഴയിറമ്പിലാണ് നിര്‍മാണം. പുഴയില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ പോലും സര്‍വിസ് സ്‌റേഷനിലേക്ക് ദൂരം ഉണ്ടാവില്ല. മറ്റൊരുഭാഗത്ത് ചക്കച്ചാംകല്ല് തോടും. ഈ റോഡരികിലാണ് സിമെന്റ് കട്ട അടുക്കി വച്ച ഒരു വാട്ടര്‍ ടാങ്കും തൊട്ടടുത്തായി ചെറിയ കുളവുമുള്ളത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ലീസിനെടുത്താണ് നിരവധി സര്‍വിസ് സ്‌റ്റേഷനുകള്‍ ഉള്ള വ്യക്തി ഇവിടെയും കേന്ദ്രം തുടങ്ങുന്നത്. പഞ്ചായത്ത് അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡും സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് തങ്ങള്‍ നിര്‍മാണം ആരംഭിച്ചത് എന്നാണ് ഇയാള്‍ പറയുന്നത്. പുഴയോരത്തെ നീരുറവകള്‍ ഉള്ളിടത്തോളം സര്‍വിസ് സ്‌റ്റേഷനുകള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണിത്. വാഹനങ്ങള്‍ കഴുകുമ്പോള്‍ അതില്‍നിന്ന് ഒഴുകുന്ന ഓയിലും മറ്റ് വസ്തുക്കളും വെള്ളത്തില്‍ കലരാനിടയാകും. ഈ പുഴയിലെ ജലമാണ് ഏഴിമല നാവിക അക്കാദമിയലേക്കും പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാംപിലേക്കും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഈസ്റ്റ് എളേരി ജലനിധി പദ്ധതിയിലേക്കും കൊണ്ടുപോകുന്നത്. ചെറുപുഴ പഞ്ചായത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥലം സന്ദര്‍ശിച്ചവര്‍ വാക്കാലെങ്കിലും അനുമതി നല്‍കാതെ ലക്ഷങ്ങള്‍ മുടക്കാന്‍ ഇവര്‍ തയാറാവില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  a day ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  a day ago
No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  a day ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  a day ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  a day ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  a day ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  a day ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  a day ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  a day ago