HOME
DETAILS

ആന, കടുവ; പേടി മാറാതെ ചീരാല്‍ മേഖല

  
backup
September 19, 2017 | 8:29 AM

%e0%b4%86%e0%b4%a8-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%80%e0%b4%b0%e0%b4%be%e0%b4%b2

 

സുല്‍ത്താന്‍ ബത്തേരി: പരുക്കേറ്റ് വനാതിര്‍ത്തിയിലെ പ്രതിരോധ കിടങ്ങില്‍ അകപ്പെട്ട കൊമ്പനെ ഏറെനേരത്തെ പ്രയത്‌നത്തിന് ശേഷം കാട്ടിലേക്ക് തുരത്തി.


മുത്തങ്ങ റേഞ്ചിലെ മുണ്ടക്കൊല്ലി കരിവള്ളി വനാതിര്‍ത്തിയില്‍ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രതിരോധ കിടങ്ങിലാണ് കാട്ടുകൊമ്പന്‍ മണിക്കൂറുകളോളം പെട്ടത്. 40 വയസുള്ള കൊമ്പനാണ് ട്രഞ്ചില്‍ അകപ്പെട്ടത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ കയറ്റി കാട്ടിലേക്ക് വിട്ടത്. രാവിലെ ആറോടെ പ്രദേശവാസിയായ തേവര്‍ക്കാട്ടില്‍ സദാശിവന്റെ കൃഷിയിടത്തിലാണ് ആനയെ ആദ്യം കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീതിപരത്തിയ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പും നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴുമണിയോടെ കരിവള്ളി പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് ആനയെ കൃഷിയിടത്തില്‍ കണ്ടത്.


പിന്നീട് നാട്ടുകാരും വനംവകുപ്പിലെ ജീവനക്കാരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടങ്ങി. മുന്‍കാലിന് പരുക്കേറ്റതിനാല്‍ ആദ്യം ഈ ഭാഗത്തൂടെ കടന്നുപോകുന്ന ഊട്ടി അന്തര്‍സംസ്ഥാന പാതയിലേക്ക് കൊമ്പന്‍ കയറി, ഒപ്പം ആളുകള്‍ക്ക് നേരെ ചീറിയടുക്കാനും ശ്രമിച്ചു. പിന്നീട് കാട്ടിലേക്ക് കടക്കുന്നതിനായി ട്രഞ്ചില്‍ ഇറങ്ങി. പക്ഷേ കാലിന് പരുക്കേറ്റതിനാല്‍ ആനയ്ക്ക് കിടങ്ങില്‍നിന്നും കയറാന്‍ കഴിയാതെ വരികയായിരുന്നു. സംഭവമറിഞ്ഞ് നിരവധി ആളുകളും ഇവിടേക്കെത്തിയിരുന്നു. ഈ സമയം ആന കിടങ്ങിനുള്ളില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. അതിനാല്‍തന്നെ ആനയെ കരകയറ്റുക വനംവകുപ്പിന് ഏറെ വെല്ലുവിളിയുമായി.


നീണ്ട അഞ്ച് മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ രാവിലെ 11ഓടെയാണ് ആനയെ കാട്ടിലേക്ക് തുരത്താനായത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത, ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ റെയിഞ്ചിലെ ജീവനക്കാരും റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്നാണ് ആനയെ കിടങ്ങില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആനയുടെ ആരോഗ്യനില പരിശോധിച്ചശേഷം ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജനുമായി കൂടിയാലോചിച്ചശേഷം ചികിത്സ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറഞ്ഞു.


കടുവയ്ക്കായുള്ള തിരച്ചില്‍ നാലാം ദിനത്തലും പരാജയം


ചീരാല്‍: വളര്‍ത്തുമൃഗങ്ങളെ കൊന്നു ജനങ്ങളില്‍ ഭീതിവിതച്ച് വിലസുന്ന കടുവയ്ക്കായി വനംവകുപ്പ് നടത്തിയ തിരച്ചില്‍ നാലാംദിനവും വിഫലം.
ഇന്നലെ രാവിലെ മുതല്‍ തന്നെ വനംവകുപ്പ് തിരച്ചിലുമായി രംഗത്തുണ്ടായിരുന്നു. രാവിലെ വനമേഖലയോട് ചേര്‍ന്ന കണ്ണങ്കോട് ഭാഗത്ത് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.ഈഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കാട്ടുപന്നിയെ പിടികൂടി ഭക്ഷിച്ച അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കടുവ കാട്ടിലേക്ക് കയറിയതായതാണ് വനംവകുപ്പിന്റെ നിഗമനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  21 days ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  21 days ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  21 days ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  21 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  21 days ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  21 days ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  21 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  21 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  21 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  21 days ago