വിദ്യാര്‍ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റിനടിച്ച് പരുക്കേല്‍പ്പിച്ചു
കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.
തലയ്ക്കടിയേറ്റ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അധികൃതരുടെ പരാതിയെത്തുടര്‍ന്ന് അവസാന വര്‍ഷ വിദ്യാര്‍ഥിയായ മാനസി(22)നെ കളമശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ ഇയാള്‍ മുറിയിലേക്ക് കയറിവന്ന് പെണ്‍കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇയാള്‍ കോളേജ് ക്രിക്കറ്റ് ടീം അംഗമാണ്. ഇരുവരും അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയോട് ഇയാള്‍ പലതവണ പ്രണാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മെഡിക്കല്‍ കോളേജിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."