പ്രകൃതിക്ഷോഭം അടിയന്തിര സഹായം എത്തിക്കണമെന്ന് യൂത്ത്‌ലീഗ്
പാലക്കാട്: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം എത്തിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത്, ജനറല്‍സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അതിശക്തമായ വേനല്‍ചൂടില്‍ ഒട്ടേറെ ദുരിതങ്ങള്‍ നേരിട്ട ജനതക്ക് കാലവര്‍ഷത്തോടൊപ്പം വന്ന മഴയില്‍ വന്‍ നഷ്ടങ്ങളാണ് വരുത്തിവെച്ചത്.
മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടിയിലും തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലും ഉരുള്‍പൊട്ടലില്‍ നിരവധിയാളുകള്‍ക്ക് വീടുകളും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടു. ചിറ്റൂര്‍ താലൂക്കില്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങി തുടങ്ങിയിരുന്ന കൃഷിയിടങ്ങള്‍ ഒടുവില്‍ വെള്ളം കയറി നശിക്കുന്ന ദുരവസ്ഥയാണ് സംഭവിച്ചത്.
നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് പരിശോധിക്കുകയും നഷ്ടങ്ങള്‍ സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കാന്‍ നടപടിയുണ്ടാകണമെന്നും ജില്ലാ ഭരണകൂടത്തോട് യൂത്ത്‌ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."