HOME
DETAILS

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം; സംഘാടക സമിതി രൂപീകരിച്ചു

  
backup
September 20 2017 | 03:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%9c-4


കൊല്ലം: നവംബര്‍ ഒന്നിന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മുഖ്യരക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറിസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വനം മന്ത്രി കെ രാജു, എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, എം.എല്‍.എമാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, കെ.ബി ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, പി അയിഷ പോറ്റി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും 13 പഞ്ചായത്ത് പ്രസിഡന്റുമാരും രക്ഷാധികാരികളാണ്.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യാണ് സ്വാഗതസംഘം ചെയര്‍മാന്‍. ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ ജനറല്‍ കണ്‍വീനറാണ്. 16 സബ് കമ്മിറ്റികള്‍ക്കും ഇന്നലെ ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ തുടങ്ങിയവരാണ് സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍.
കൊല്ലം ജില്ലയിലെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാണ് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം.
ജലോത്സവ വേദിയിലെ ഡ്രഡ്ജിങ് ജോലികള്‍ ഈ ആഴ്ച്ച ആരംഭിക്കും മന്ത്രി പറഞ്ഞു. ജലോത്സവത്തിന്റെ ബ്രോഷര്‍ കെ സോമപ്രസാദ് എം.പിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി. എം.എല്‍.എമാരായ എം. മുകേഷ്, എം നൗഷാദ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എക്‌സ് ഏണസ്റ്റ്, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago