നരിപ്പറമ്പില്‍ ഇന്ന് ഉച്ചവരെ വ്യാപാരി ഹര്‍ത്താല്‍
എടപ്പാള്‍: വ്യാപാരിയെ കടയില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ നരിപ്പറമ്പില്‍ കടകളടച്ചു ഹര്‍ത്താല്‍ നടത്തും. നരിപ്പറമ്പ് അല്‍ അമീന്‍ ജനറല്‍ സ്റ്റോര്‍ ഉടമ നൗഷാദിനെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം കടയില്‍ കയറി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം നരിപ്പറമ്പില്‍ കാലടി പഞ്ചായത്തിന്റെയും ആരോഗ്യ ജലവിഭവ വകുപ്പുകളുടെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ ഗ്രാമസഭ ചേര്‍ന്നിരുന്നു. ഈ ഗ്രാമസഭയില്‍ പ്രദേശത്തെ ഒരു ബില്‍ഡിങ്ങില്‍നിന്ന് ഭാരതപ്പുഴയിലേക്കു കക്കൂസ് മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ടു നൗഷാദ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി നരിപ്പറമ്പ് യൂനിറ്റ് കമ്മറ്റി പ്രകടനം നടത്തി. വത്സലന്‍, മുഹമ്മദ്, സുബൈര്‍, സലാം, പ്രഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."