സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ മോഷണം: മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
കൊണ്ടോട്ടി: സ്കൂളുകളില്‍ നിന്നു കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ച മൂന്നു വിദ്യാര്‍ഥികള്‍ കൊണ്ടോട്ടി പൊലിസ് പിടികൂടി. മുണ്ടക്കുളം എല്‍.പി. സ്കൂളില്‍ നിന്നും രണ്ടു കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, പണം എന്നിവയും നീറാട് സ്കൂളില്‍ നിന്നു കമ്പ്യൂട്ടര്‍, മൗസ്, കീബോര്‍ഡ്, പ്രൊജക്ടര്‍, പൊന്നാട് സ്കൂളില്‍ നിന്ന് സി.പി.യുവുമാണു മൂന്നംഗസംഘം മോഷ്ടിച്ചത്.
കൊണ്ടോട്ടി സി.ഐ പി.കെ. സന്തോഷിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ അന്വേഷണത്തിലാണു 14 വയസുകാരായ മൂന്നു വിദ്യാര്‍ഥികളെയും പിടികൂടിയത്. പൊന്നാട് സ്കൂളില്‍ നിന്നു സി.പി.യു നഷ്ടമായതിന്റെ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. ടൗണിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ 2,000 രൂപയ്ക്ക് മോണിറ്റര്‍ വില്‍പ്പന നടത്തിയതായി പൊലിസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൂന്നു പേരും പിടിയിലാകുന്നത്.
സാധാരണ മോഷ്ടാക്കളുടെ രീതിയില്‍ കമ്പി ഉപയോഗിച്ചു പൂട്ടു പൊളിച്ച് അകത്ത് കയറിയാണ് ഇവര്‍ മോഷണം നടത്തുന്നത്. മോഷണം നടത്തേണ്ട സ്ഥലം നേരത്തെ കണ്ടുവെക്കുന്ന ഇവര്‍ സ്കൂളുകള്‍ക്കു സമീപം പരിപാടികളുള്ള ദിവസമാണു കൃത്യത്തിനായി ഉപയോഗിക്കുന്നത്.
കൊണ്ടോട്ടി എസ്.ഐ. സാബു,രവി, സ്റ്റേറ്റ് സ്പെഷല്‍ ് ടീം അംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, അബ്ദുല്‍ അസീസ്, ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."