അധ്യാപികയുടെ മര്‍ദനം: ഗൊരഖ്പൂരില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ അധ്യാപികയുടെ മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ സ്കൂള്‍ ബാഗില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അധ്യാപിക ഒരുപാട് മര്‍ദിച്ചെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പറയുന്നുണ്ട്.
അതേസമയം മരണത്തില്‍ ക്ഷുഭിതരായ കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂള്‍ തല്ലിതകര്‍ത്തു. സ്കൂള്‍ കെട്ടിടത്തിന് കല്ലെറിഞ്ഞ ഇവര്‍ ജനല്‍ചില്ലുകളും വാഹനങ്ങളും തകര്‍ത്തു. സ്കൂള്‍ മാനേജ്മെന്റാണ് മരണത്തിന് കാരണമെന്നും ഇവര്‍ ആരോപിച്ചു.
ഗൊരഖ്പൂരില്‍ സെന്റ് ആന്റണി കോണ്‍വെന്റ് സ്കൂളിലെ നവനീത് പ്രകാശ് എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
നേരത്തെ ക്ലാസ് ടീച്ചര്‍ മൂന്നുമണിക്കൂറോളം ബെഞ്ചിന് മുകളില്‍ നിര്‍ത്തിച്ചതായി നവനീത് മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപിക ഭാവനാ ജോസഫിനെഅറസ്റ്റു ചെയ്തെന്നും സ്കൂള്‍ മാനേജ്മെന്റിനെതിരേ കേസ് എടുത്തെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."