HOME
DETAILS

ഹാദിയക്കു കത്ത് നിരസിച്ച സംഭവം: തപാല്‍ വകുപ്പ് വിവാദത്തില്‍

  
backup
September 23 2017 | 01:09 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


കോഴിക്കോട്: വീട്ടുതടങ്കലിലുള്ള ഹാദിയക്കയച്ച കത്ത് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു. ഹാദിയക്ക് നേരിട്ട് അയച്ച രജിസ്‌ട്രേഡ് കത്തുകള്‍ 'രക്ഷിതാവ് നിരസിച്ചു' എന്ന പേരില്‍ തിരിച്ചയച്ച നടപടിയെ ചോദ്യംചെയ്ത് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പിന്റെ വിശദീകരണമാണ് വിവാദമായത്. രജിസ്‌ട്രേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്തുണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെയാണ് തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ വിശദീകരണം എന്ന നിലയില്‍ നല്‍കിയ മറുപടിയില്‍ ഹാദിയ പൊലിസ് സംരക്ഷണയിലാണെന്നും അതിനാലാണു കത്ത് പിതാവിന് കൈമാറിയതെന്നും നേരിട്ടു നല്‍കാന്‍ കഴിയില്ലെന്നുമുള്ള വിചിത്ര വാദമാണുള്ളത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം രക്ഷകര്‍ത്താവിന് കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പൊലിസ് സംരക്ഷണമെന്ന പേരുപറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണു പൊലിസും സംഘ്പരിവാറും ചെയ്യുന്നതെന്നു സി.ടി.സുഹൈബ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago